എന്തുകൊണ്ട് മാനവസേവാസമിതി

സമൂഹത്തില്‍ മറ്റനേകം സേവനസംഘടനകള്‍ നിലനില്‍ക്കുമ്പോള്‍ മാനവസേവാസമിതിയുടെ ആവശ്യകത എന്ത് എന്ന ചോദ്യം സ്വാഭാവികം. സേവന പ്രവര്‍ത്തനത്തോടൊപ്പം സമിതി മുന്നില്‍ കാണുന്നത് സാമൂഹ്യരംഗത്തെ സമ്പൂര്‍ണ്ണതയാണ്. അതിന് സാമൂഹ്യസേവനത്തിലൂടെ ആത്മീയവും ഭൗതികവും സാംസ്കാരികവുമായ നവോത്ഥാനം ലക്ഷ്യമിടുന്നു. ഇവ പരസ്പരം പൂരകമാണ്. ഇവയുടെ സര്‍വ്വാംഗീണമായ ഒത്തുചേരലാണ്, അതിലൂടെയുള്ള ഉദാത്തമായ ഊര്‍ജ്ജസംവേദനവും താളാത്മകതയുമാണ്, ഈ സംഘടനയിലൂടെ ഞങ്ങള്‍ കാഴ്ചവയ്ക്കുന്നത്. അതൊരു തപസ്സാണ്; സാധനയാണ്. എന്തിലും ഉപരിയായി ഒരു മഹാശക്തിയുടെ സര്‍ഗ്ഗവേദിയായ പ്രപഞ്ചത്തില്‍ ഭൗതികതയ്ക്കപ്പുറത്തുള്ള അനന്തമായ ഈശ്വരീയതയുടെ സാക്ഷാല്ക്കാരം കൂടി ലക്ഷ്യമിടുന്നു. യഥാര്‍ത്ഥത്തില്‍ ആത്മീയതയിലൂന്നിയ ഭൗതികതയുടെ കര്‍മ്മകാണ്ഡമാണ് മാനവസേവാസമിതി.